ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന ‘പേട്ടയുടെ’ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വന്നു. ആദ്യം പുറത്ത് വന്ന പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ് പരാമ്പരാഗത തമിഴ് വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി,സിമ്രാന്‍,തൃഷ,ബോബി സിന്‍ഹ തുടങ്ങിയ വലിയൊരുതാരനിര ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിര്‍വഹിക്കുന്നത്.