പേരന്‍പിന്റെ പുതിയ പ്രൊമോ വിഡിയോ പുറത്തുവിട്ടു

','

' ); } ?>

പേരന്‍പിന്റെ പുതിയ സ്‌നീക്പീക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസ് നടക്കുന്നത്. ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും.