പേരന്‍പിലെ പ്രൊമോ വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടി ചിത്രം പേരന്‍പിലെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പേ ചിത്രീകരണം ആരംഭിച്ചതാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സാധന, സമുദ്രക്കനി,അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും.