മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്ത് 27ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ നിന്നും തമിഴകത്ത് നിന്നുമുള്ള ചില ആരാധകരും പേരന്‍പ് ആദ്യ പ്രദര്‍ശനം കാണുന്നതിനായി ഗോവയില്‍ എത്തിയിരുന്നു. തങ്കമീന്‍കള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്ത പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രോല്‍സവത്തില്‍ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയിരുന്നു.ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ സിനിമ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു.
ഇന്നലെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ മുഴുവന്‍ സീറ്റുകളും ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ക്ക് ചിത്രം കാണാതെ മടങ്ങേണ്ടിയ സാഹചര്യം ഉണ്ടായിരുന്നു. വീണ്ടും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് ഡെലിഗേറ്റുകള്‍ക്ക് ആശ്വാസമാകും.
റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17ാം സ്ഥാനത്തെത്തിയത്.