പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച്ച ഗോവയില്‍

','

' ); } ?>

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച്ച ഗോവയില്‍. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ 147 മിനിറ്റ് ദൈര്‍ഘ്യമുള്ള സെന്‍സര്‍ കോപ്പിക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അമുദന്‍ എന്ന ടാക്‌സി   ഡ്രൈവറായി എത്തുന്ന മമ്മൂട്ടി തന്റെ കരിയറിലെ മികച്ച ഒരു പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവന്‍ ശങ്കര്‍ രാജയുടെതാണ് സംഗീതം. സാധന, അഞ്ജലി അമീര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

തങ്കമീന്‍കള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്ത പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രോല്‍സവത്തില്‍ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയിരുന്നു. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രശംസ കരസ്ഥമാക്കിയ ചിത്രം ചൈനയില്‍ ഉള്‍പ്പടെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.