പ്രശസ്ത തമിഴ് സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘പേരന്‍പ്’ എന്ന തമിഴ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. ‘ആന്‍ബെ’ എന്ന് തുടങ്ങുന്ന ഗാനവും ‘വാന്‍ന്തൂറല്‍ ‘ എന്ന ഗാനവുമാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 1ന് ആണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.
‘വാന്‍ന്തൂറല്‍ ‘ ഗാനത്തിന്റെ വീഡിയോ..
ദേശീയ അവാര്‍ഡ് ജേതാവായ സാധന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്ജലി, അഞ്ജലി അമീര്‍,സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് പേരന്‍പിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
‘ആന്‍ബെ’ ഗാനത്തിന്റെ വീഡിയോ..