ഇനി തമിഴിലേക്ക്.. പെപ്പെ അരങ്ങേറ്റം കുറിക്കുന്നത് മക്കള്‍ സെല്‍വനും വിജയ്ക്കുമൊപ്പം..!

','

' ); } ?>

ജല്ലിക്കട്ട് എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര അംഗീകാരത്തിന് ശേഷം തമിഴ് ബോക്‌സ് ഓഫീസ് കിങ്ങ് വിജയുടെയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കുമൊപ്പം തന്റെ ആദ്യ തമിഴ് ചിത്രത്തിന് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആന്റണി വര്‍ഗീസ് പെപ്പെ. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വമ്പന്‍ താരങ്ങള്‍ ഒന്നിക്കുന്നത്. സംവിധായകന്‍ ലോകേഷ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാം ചിത്രത്തില്‍ മലയാളി നടി മാളവികയും നായികയായെത്തുന്നുണ്ട്.

ചിത്രത്തെക്കുറിച്ച് അടുത്ത മൂന്ന് ദിവസങ്ങളിലായി പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചിരുന്നു. വിജയ് സേതുപതി ഒരു മാസ്സ് വില്ലന്‍ വേഷത്തില്‍ എത്തും എന്നാണ് സൂചന. ‘ബിഗില്‍’ ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. വനിതാ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ആയാണ് താരം ചിത്രത്തിലെത്തുക.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ആണ് ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലിജോ ജോസിന്റെ പുതിയ ചിത്രമായ ‘ജല്ലിക്കട്ടി’ലും ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം നാലിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.