‘പെന്‍ഗ്വിന്‍’ സിനിമയുടെ ടീസര്‍ കാണാം…

','

' ); } ?>

കീര്‍ത്തി സുരേഷ് നായികയാവുന്ന ‘പെന്‍ഗ്വിന്‍’ ആമസോണില്‍ റിലീസ് ചെയ്യുന്നു. ഇതിന് മുന്നോടിയായി ടീസര്‍ എത്തി. ആമസോണ്‍ െ്രെപം വിഡിയോയില്‍ ചിത്രത്തിന്റെ റിലീസ് ജൂണ്‍ 19ന് നടക്കും സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂന്നു ഭാഷകളിലായാണ് ഒരുങ്ങുന്നത്. കാര്‍ത്തിക് സുബ്ബരാജും സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്. തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുക.