
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളിഷ് ജോഡി വിവാഹിതരാവുന്നു. നേരത്തെ തന്നെ തങ്ങള്‍ കല്യാണം കഴിക്കുകയാണെന്ന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ഇപ്പോള്‍ തങ്ങളുടെ വിവാഹക്കത്ത് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ട് ഇരുവരും പ്രേക്ഷകരെ വിവാഹ തീയ്യതി അറിയിച്ചിരിക്കുകയാണ്.
മെയ് അഞ്ച്, എട്ട് തിയ്യതികളിലായാണ് വിവാഹം നടക്കുക. ഇത്രയും നാള് തങ്ങളുടെ യാത്രയുടെ കൂടെ നിന്നവരെല്ലാം വിവാഹത്തേയും അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ജനുവരിയിലാണ് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ എന്‍ഗേജ്മെന്റ് ഹൈലൈറ്റ് വീഡിയോയും എത്തിയിരിക്കുന്നത്.