
ബോഡിഷേമിംഗ് കമന്റുകൾക്ക് മറുപടി നൽകി നടിയും അവതാരകയുമായ പേളി മാണി. “ഇത്തരം കമന്റുകൾ തന്നെ കൂടുതൽ സ്ട്രോങ്ങ് ആക്കുകയുള്ളുവെന്നും, അലോസരപെടുത്താം എന്നാൽ ഒരിക്കലും തകർക്കാൻ സാധിക്കില്ലെന്നും” പേളി മാണി പറഞ്ഞു. തന്റെ ചില ഫോട്ടോകൾ പങ്കുവെച്ചാണ് പേളി മറുപടി നൽകിയത്.
‘ബോഡിഷേമിംഗ് കുഴപ്പമില്ല, ശരിയാണ് എന്ന് തോന്നുന്നവരോട് ഒരു നിമിഷം മൗനം. എന്നാൽ അങ്ങനയല്ല. ഒരിക്കലും അങ്ങനെയാകുകയുമില്ല. എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്. അത് രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഗർഭം അലസി. എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തേക്കാളും ശക്തമാണ്. സ്ത്രീകളേ, ഞാൻ നിങ്ങളോട് പറയുന്നു ഇതൊക്കെ നിങ്ങളെ കൂടുതൽ സ്ട്രോങ്ങ് ആക്കുകയെ ഉള്ളൂ.നിങ്ങൾക്ക് അവരെ ചെറുതായി ഒന്ന് അലോസരപെടുത്താം എന്നാൽ ഒരിക്കലും തകർക്കാൻ സാധിക്കില്ല.’ പേളി മാണി കുറിച്ചു.
നിരവധിപേരാണ് പേളിയെ അനുകൂലിച്ച് കൊണ്ട് രംഗത്തു വരുന്നത്. പഴയതിലും സുന്ദരിയാണ് പേളി ഇപ്പോഴെന്നും ഏല്ലാവർക്കും മാതൃകയാകുവുന്ന സ്ത്രീയാണെന്നുമാണ് ആരാധകർ പങ്കുവെക്കുന്നത്. പേളിയുടെ 4.0 ആണ് ഇതെന്ന് പങ്കാളിയായ ശ്രീനി കുറിച്ചു.
അവതാരകയായി തുടങ്ങിയ പേളിയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾക്ക് കേരളം കടന്നും ആരാധകരുണ്ട്. തമാശ നിറഞ്ഞ ചോദ്യങ്ങളുമായാണ് പേളിയുടെ അഭിമുഖങ്ങൾ നടക്കുന്നത്. ഇതിനൊപ്പം തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും കുക്കിംഗ് വ്ലോഗും എല്ലാം പേളി കൈകാര്യം ചെയ്യുന്നുണ്ട്. പേളിയുടെ വിഡിയോകൾക്ക് മില്യൺ വ്യൂകളുമാണ് ലഭിക്കാറുള്ളത്.