‘പട്ടരുടെ മട്ടന്‍കറി’ സിനിമാപ്പേര് മാറ്റണമെന്ന് ബ്രാഹ്‌മണസഭ

പട്ടരുടെ മട്ടന്‍ കറി’ എന്ന മലയാള ചിത്രത്തിന്റെ സെന്‍സറിംഗ് സെര്‍ട്ടിഫിക്കേഷന്‍ കാന്‍സല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബ്രാഹ്‌മിണ്‍സ് അസോസിയേഷന്‍.പട്ടരുടെ മട്ടന്‍ കറി’ എന്ന പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്നാണ് ബ്രാഹ്‌മണ സഭയുടെ ആരോപണം. സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്‌മണ സഭ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു.പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പേര് പിൻവലിച്ചെന്ന് സംവിധായകൻ അർജുൻ ബാബു പറഞ്ഞു.

ബ്ലാക്ക് മുണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി. അര്‍ജുന്‍ ബാബു ആണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. പട്ടര്‍ ആദ്യമായി ഒരു മട്ടന്‍ കറി ഉണ്ടാക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥാപശ്ചാത്തലം. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രമായ പട്ടരായി എത്തുന്നത്. നര്‍മ്മത്തിലൂടെ പറയുന്ന ഈ ചിത്രത്തില്‍ ആനന്ദ് വിജയ്, സുമേഷ്, നിഷ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു