താരസിംഹാസനത്തിലേക്ക് സിജു വിത്സനെ സമ്മാനിക്കുന്നു…പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍

','

' ); } ?>

മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനെ അഭിമാനത്തോടെ സമ്മാനിക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍. സിനിമയുടെ ചിത്രീകരണം സുഗമമമായി പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ പുതിയ പോസ്റ്ററും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കുതിരപ്പുറത്ത് യുദ്ധസജ്ജനായി നില്‍ക്കുന്ന സിജു വില്‍സനൊപ്പം സിനിമയിലെ നായികയായ കയാദുവും പോസ്റ്ററില്‍ ഉണ്ട്. ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ.അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു.നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.