പതിനെട്ടാം പടിയില്‍ മമ്മൂക്കയും..ചിത്രം എപ്രില്‍ നാലിന് എത്തും

','

' ); } ?>

ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരില്‍ ആവേശം നിറച്ചിരുന്നു.

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത് എന്നാണറിയുന്നത്. ചിത്രത്തിന്റെ റീലിസ് ഡേറ്റ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. എപ്രില്‍ നാലിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്.

ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പുതുമുഖങ്ങള്‍ക്കായി കെച്ചയുടെ നേതൃത്വത്തില്‍ ആക്ഷന്‍ ക്യാമ്പ് നടത്തിയിരുന്നു. പൃഥ്വിരാജും ടൊവിനോ തോമസും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.