‘പത്താന്’ തിരിച്ചടി; ബേഷരം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണം ; സെന്‍സര്‍ ബോര്‍ഡ്

പത്താന്‍ സിനിമയിലെ ബേഷരം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം.

ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ചിത്രത്തിലെ ‘ബേഷ്‌റം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യില്‍ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.