“നിങ്ങൾ ഇങ്ങനെ പലതും കേൾക്കുന്നുണ്ടാകും, കേട്ടോട്ടെ”; ലോകയെകുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പാർവതി

','

' ); } ?>

ലോകയിൽ കല്യാണിക്ക് പകരം പാർവതി തിരുവോത്തിനെ സമീപിച്ചിരുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അനാവശ്യമാണ് എന്നാണ് പാർവതി പ്രതികരിച്ചത്. തന്റെ പുതിയ ചിത്രമായ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.

“ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് തികച്ചും അനാവശ്യമാണ്. നിങ്ങൾ ഇങ്ങനെ പലതും കേൾക്കുന്നുണ്ടാകും, കേട്ടോട്ടെ. ” പാർവതി തിരുവോത്ത് പറഞ്ഞു.

കല്യാണി പ്രിയദർശന്റെ പ്രകടനത്തിലൂടെ വലിയ വിജയം നേടിയ ‘ലോക’ എന്ന ചിത്രത്തെ പാർവതി നേരത്തെ പ്രശംസിച്ചിരുന്നു. അതേ സമയം പാർവതി ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. വിജയരാഘവൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ സെൽവ നിർമ്മിക്കുന്ന ഈ ചിത്രം പൊലീസ് സ്‌റ്റേഷൻ പശ്‌ചാത്തലമാക്കിയുള്ള ത്രില്ലറായിരിക്കും എന്നാണ് സൂചനകൾ. പൊലീസ് ഉദ്യോഗസ്‌ഥനായ പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാത്യു തോമസും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.