”കല്ല്യാണം കഴിഞ്ഞാലും അഭിനയിക്കും” ; പാര്‍വ്വതി

','

' ); } ?>

ലീല, പട്ടാഭിരാമന്‍, പുത്തന്‍ പണം എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് പാര്‍വ്വതി നമ്പ്യാര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികള്‍, എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയ രംഗത്തെത്തുന്നത്. ഈയിടെ പൈലറ്റായ വിനീത് മേനോനുമായുള്ള താരത്തിന്റെ എന്‍ഗേജ്‌മെന്റ് ഫോട്ടോഷൂട്ടിന്റെ വീഡിയോകളും ദൃശ്യങ്ങളുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള തന്റെ സങ്കല്‍പ്പങ്ങളേക്കുറിച്ച് താരം സെല്ലുലോയ്ഡിനോട് പങ്കുവെക്കുകയാണ്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും ടേര്‍ണിങ്ങ് പോയന്റായ വിവാഹത്തേക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നവരും പൂര്‍ണമായി നിര്‍ത്തുന്നവരുമായ ഒരുപാട് നടിമാര്‍ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. പക്ഷെ താന്‍ അത്തരം ഒരു ഇടവേളയെടുക്കാന്‍ തയ്യാറല്ലെന്നും വിവാഹശേഷം അഭിനയിക്കുമെന്നും വളരെ ആത്മവിശ്വാസത്തോടെ പറയുകയായിരുന്നു പാര്‍വതി.

”വിവാഹാലോചന പെട്ടെന്ന് വന്നതായിരുന്നു. എനിക്ക് പ്ലാനിംഗൊന്നുമുണ്ടായിരുന്നില്ല. സിനിമ, ഡാന്‍സ് എന്നിവയുമായി മുന്നോട്ട് പോകുന്നതിനിടെ അമ്മയാണ് ഇങ്ങനെയൊരു പ്രപ്പോസല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞത്. പിന്നീട് എല്ലാം പെട്ടെന്ന് സംഭവിച്ചതാണ്. എന്‍ഗേജ്മെന്റ് കഴിഞ്ഞതിനാല്‍ ഇപ്പോള്‍ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ നടക്കുന്നു. ഞാന്‍ പഴയ പോലെ തന്നെ കല്ല്യാണം കഴിഞ്ഞാലും അഭിനയിക്കും. പണ്ട് എങ്ങനെയായിരുന്നോ, ഇപ്പോഴും, ഇനിയങ്ങോട്ടും ഇങ്ങനെ തന്നെയായിരിക്കും.”

നര്‍ത്തകിയും, അത്‌ലെറ്റും കൂടിയായ പാര്‍വതി ഒരു റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലേക്കാദ്യമായി എത്തുന്നത്. ഇപ്പോള്‍ ആദ്യമായി തമിഴ് സിനിമയിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് താരം.

പാര്‍വ്വതിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ സെല്ലുലോയ്ഡ് ഫിലിം മാഗസിനില്‍…