സിദ്ധാര്‍ഥ് ശിവയുടെ ‘വര്‍ത്തമാനം’, സക്കറിയയുടെ ‘ഹലാല്‍ ലവ് സ്‌റ്റോറി’, പാര്‍വതി തിരിച്ചെത്തുന്നു

','

' ); } ?>

ഉയരെ, വൈറസ് എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി പാര്‍വതി തിരുവോത്ത് വീണ്ടും വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. സക്കരിയ
സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്‌റ്റോറി, സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്നീ ചിത്രങ്ങളിലൂടെയാണ് പാര്‍വ്വതിയുടെ തിരിച്ചുവരവ്. ഇരുചിത്രങ്ങളുടെയും പോസ്റ്ററുകളും ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തില്‍ പാര്‍വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സക്കരിയ ഒരുക്കുന്ന ഹലാല്‍ ലവ് സ്റ്റോറിയില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ധീന്‍ എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയ്‌ക്കൊപ്പമാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്.

ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ഇരു ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഉടന്‍ തന്നെ റിലീസും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേ സമയം പാര്‍വ്വതിയുടെ തന്നെ രാച്ചിയമ്മ എന്ന സിനിമയുടെ ചിത്രീകരണവും നടക്കുന്നുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മയിലെ കഥാപാത്രത്തെയാണ് പാര്‍വ്വതി ചിത്രത്തിലവതരിപ്പിക്കുന്നത്. കറുത്തിരണ്ട ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പാര്‍വ്വതിയെ തിരഞ്ഞെടുത്തതിനെതിരെ ദളിത് സംഘടനകളും നിരൂപകരും രംഗത്തെത്തിയിരുന്നു.