‘മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന മാതാപിതാക്കള്‍’-പാര്‍വതി

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്. പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റു ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.