ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

ഈ വര്‍ഷത്തെ ജി.ക്യു മാഗസിന്റെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ നയന്‍താരയും പാര്‍വതിയും. കായികം, വിനോദം, ബിസിനസ്സ്
തുടങ്ങിയ മേഖലകളില്‍ 2018ലെ ജനസ്വാധീനമുള്ള 50 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനും പട്ടികയിലിടം നേടിയിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ നയന്‍താര അടുത്തിടെ ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട സമ്പന്നരായ താരങ്ങളുടെ പട്ടികയിലും സ്ഥാനം പിടിച്ചിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് കൈയ്യടി നേടിയ പാര്‍വതി സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ട് ശ്രദ്ധ നേടിയിരുന്നു. കസബ എന്ന സിനിമയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെടുകയും ചെയ്തിരുന്നു.ബോളിവുഡിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്.