
ബോളിവുഡിലെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ഹിറ്റുചിത്രങ്ങളുടെ ഹിറ്റ് കോമ്പോയായ അക്ഷയ് കുമാറും പരേഷ് റാവലും അടുത്തിടെ വിവാദത്തിൽ ആയിരുന്നു. “അക്ഷയ് കുമാർ എന്റെ സുഹൃത്തല്ല, അവൻ ഒരു സഹപ്രവർത്തകൻ മാത്രം” എന്ന് പരേഷ് റാവൽ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിൽ വിശദീകരണവുമായി പരേഷ് റാവൽ മുന്നോട്ടുവന്നിരിക്കുകയാണ്.
തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥിരമായി കണ്ടുമുട്ടുന്നവർ അല്ലാത്തതുകൊണ്ടാണ് അക്ഷയ് കുമാറിനെ സുഹൃത്തല്ല എന്ന് പറഞ്ഞതെന്നും പരേഷ് റാവൽ പറഞ്ഞു. ‘അക്ഷയ് കുമാറിനെ ഒരു അഭിമുഖത്തില്‍ സഹപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞത് എനിക്ക് തന്നെ ടെന്‍ഷന്‍ ഉണ്ടാക്കി. നിങ്ങള്‍ക്ക് സുഹൃത്ത് എന്ന് പറയുമ്പോള്‍ ഒരു 5-6 തവണ ആഴ്ചയില്‍ കണ്ടുമുട്ടുന്ന സംസാരിക്കുന്ന വ്യക്തിയല്ലേ. എന്നാല്‍ ഞാനും അക്ഷയും അങ്ങനെ കണ്ടുമുട്ടുന്നവരല്ല. എന്നാല്‍ ഞങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയിലോ മറ്റോ കാണാറുണ്ട്. അതിനാലാണ് ഞാന്‍ സഹപ്രവര്‍ത്തകന്‍ എന്ന് വിളിച്ചത്. അതോടെ ആളുകള്‍ നിങ്ങള്‍ക്കിടയില്‍ എന്തു പറ്റി എന്ന് ചോദിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ചോദിച്ചാല്‍ ഒന്നും സംഭവിച്ചില്ലെന്നാണ് മറുപടി’, പരേഷ് റാവൽ പറഞ്ഞു. അഭിമുഖങ്ങളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും, അല്ലെങ്കില്‍ ആളുകള്‍ അഭ്യൂഹങ്ങള്‍ ഉണ്ടാക്കുമെന്നും പരേഷ് റാവല്‍ ഇതേ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
“ഹേരാ ഫേരി”, “വെൽക്കം”, “ഓ മൈ ഗോഡ്” തുടങ്ങിയ എക്കാലത്തെയും ഹിറ്റുകളിൽ ഇരുവരും ചേർന്ന് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ഹൊറർ ചിത്രമായ ‘ഭൂത് ബംഗ്ലാ’യിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നു. പ്രിയദർശനൊപ്പം അക്ഷയ് കുമാർ 14 വർഷങ്ങൾക്കുശേഷമാണ് വീണ്ടും സഹകരിക്കുന്നത്.അക്ഷയ് കുമാർ, ശോഭ കപൂർ, ഏക്ത കപൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 ഏപ്രിൽ 2ന് തിയറ്ററുകളിലെത്തും. ആകാശ് കൗശിക്കിന്റെ കഥയ്ക്ക് രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.