ഓസ്‌കാര്‍ ചിത്രം പാരാസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയോ…?

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരോപണം. പാരാസൈറ്റ് 1999ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മിന്‍സാര കണ്ണായില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാതാണെന്നാണ് വാദം.വിജയ് ആരാധകരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്.

അതേ സമയം 19 വര്‍ഷം മുന്‍പേ പാരസൈറ്റിന് സമാനമായ പ്രമേയത്തില്‍ സിനിമ ഇറക്കിയതിന് സംവിധായകന്‍ രവികുമാറിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുകയാണ്. നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയം. മിന്‍സാര കണ്ണായിലും സമാനമായ കഥയാണ് പറയുന്നതും. വിജയിയുടെ കഥാപാത്രം നിര്‍ധനനാണെന്ന വ്യാജേന ഒരു സമ്പന്നകുടുംബത്തില്‍ കയറിപ്പറ്റുകയും അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് മിന്‍സാര കണ്ണായുടെ പ്രമേയം.