നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനാകുന്ന ചിത്രം നടന്‍ സണ്ണി വെയ്‌നാണ് നിര്‍മ്മിക്കുന്നത്.നിവിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.’സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും…’എന്ന അടിക്കുറിപ്പും പോസ്റ്ററിന് നല്‍കിയിരിക്കുന്നു.
അരുവി എന്ന ചിത്രത്തിലൂടെ സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.