കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട’. ചിത്രത്തിന് ഡ/അ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ്. ഈ മാസം 11 ന് സിനിമാപ്രേമികള്‍ക്കായി തീയേറ്ററുകളില്‍ എത്തും.
ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് ‘പട’യില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ദാസന്‍ കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ‘ പട ‘ നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം- സമീര്‍ താഹിര്‍, എഡിറ്റിംഗ്- ഷാന്‍ മുഹമ്മദ്, ആശയം- സി വി സാരഥി, കമല്‍ കെ എം, നിര്‍മ്മാണ നിയന്ത്രണം- ബാദുഷ, സംഗീത- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, വേഷസംവിധാനം- സ്റ്റെഫി സേവ്യര്‍, ചമയം- ആര്‍ ജി വയനാടന്‍, ശബ്ദ മിശ്രണം- പ്രമോദ് തോമസ്, ശബ്ദ സംവിധാനം- അജയന്‍ അടാട്ട്, ശബ്ദ ലേഖനം- ഇഷ കുഷ്വാഹ്, ഗാനരചന, ആലാപനം- വിനു കിടിച്ചുലന്‍, ബിന്ദു ഇരുളം, നിര്‍മ്മാണ മേല്‍നോട്ടം- പ്രേംലാല്‍ കെ കെ, കെ രാജേഷ്, സഹസംവിധാനം- സുധ പദ്മജ ഫ്രാന്‍സിസ്, നിര്‍മ്മാണ നിര്‍വഹണം- സുധര്‍മന്‍ വള്ളിക്കുന്ന്, പ്രതാപന്‍ കല്ലിയൂര്‍, എസ്സാന്‍ കെ എസ്തപ്പാന്‍, നിറം- ലിജു പ്രഭാകര്‍,വി എഫ് എക്സ്-ഡിജിറ്റല്‍ ടര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ്-കാറ്റലിസ്റ്റ്, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, ട്രെയ്ലര്‍ കട്ട്- ചമന്‍ ചാക്കോ, പി.ആര്‍.ഒ- പി.ശിവപ്രസാദ്