ഇന്ദ്രജിത്തിനൊപ്പം അനു സിത്താര എത്തുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അനുരാധ ക്രൈം നമ്പര്‍.59/2019’. ചിത്രത്തിന്റെ ടീസര്‍ വനിതാ ദിനത്തില്‍ പുറത്തിറങ്ങി. ഇന്ദ്രജിത്തും സുരഭി ലക്ഷ്മിയുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ബസ് യാത്രയ്ക്കിടെ സുരഭി ലക്ഷ്മി സഹയാത്രികന്റെ മോശം പെരുമാറ്റം അനുഭവിക്കുമ്പോള്‍ മറ്റൊരു യാത്രക്കാരനായ ഇന്ദ്രജിത് സുകുമാരന്‍ ഇടപെടുന്ന രൂപത്തിലുള്ള ചെറിയൊരു ടീസര്‍ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരനും, സംഭാഷണം ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ്. ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഗാര്‍ഡിയന്‍ ഏഞ്ചല്‍ സിനിമാസുമായി സഹകരിച്ചു കൊണ്ട് ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, എയ്ഞ്ചലീന ആന്റണി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സിനിമയുടെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍വ്വഹിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ക്ക് അരുണ്‍രാജ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍കോട്ട, എഡിറ്റര്‍- ശ്യാം ശശിധരന്‍, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ലാല്‍ കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍-സക്കീര്‍ ഹുസൈന്‍ & സോണി ജി.എസ് കുളക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശിവന്‍ പൂജപ്പുര, പി.ആര്‍.ഒ- പി.ശിവപ്രസാദ് ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിനോദ് എ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

/*