ഒറ്റക്കൊരു കാമുകനിലെ ‘ ആത്മാവില്‍ ‘ ഗാനം കാണാം..

','

' ); } ?>

നവാഗതരായ അജിന്‍ ലാലും ജയന്‍ വാനറിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഒറ്റക്കൊരു കാമുകനിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ ആത്മാവില്‍ ‘എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചത് സച്ചിന്‍ രാജും ജ്യോത്സന രാധാകൃഷ്ണനും ചേര്‍ന്നാണ്.

ജോജു ജോര്‍ജും അഭിരാമിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ഭഗത് മാനുവല്‍, വിജയ രാഘവന്‍, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, മനു എം ലാല്‍, ലിജോ മോള്‍ ജോസ്, ഡെയ്ന്‍ ഡേവിസ്, ഷാലു റഹിം തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എസ്.കെ സുധീഷും ശ്രീഷ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.