‘നീ കണ്ടാ’…ഓട്ടര്‍ഷയിലെ വീഡിയോ ഗാനം കാണാം..

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായാണ് എത്തുന്നത്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു. നീ കണ്ടാ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വൈശാഖിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരത് ആണ്. മുകേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങള്‍ വിവരിക്കുന്ന ഹ്യൂമര്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന സിനിമയാണ് ‘ഓട്ടര്‍ഷ’. ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘ഓട്ടര്‍ഷ’.