ഒടിടി റൈറ്റ്സ് വിറ്റുപോയിട്ടില്ല; ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ഇനിയും വൈകും.

','

' ); } ?>

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ എന്ന ചിത്രം ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. ജനുവരി 23-ന് തിയേറ്ററുകളിൽ റിലീസായ മമ്മൂട്ടി ചിത്രം, ആദ്യപ്രദർശനത്തിൽ വലിയ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും, ഒടിടിയിൽ ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് സിനിമാപ്രേമികൾ.

ആദ്യഘട്ടത്തിൽ മാർച്ചിലായി പ്രഖ്യാപിച്ച ഒടിടി റിലീസ് ഏപ്രിലിലേക്ക് നീട്ടി. എങ്കിലും ഇപ്പോഴും ചിത്രം ഒടിടിയിൽ എത്തിയിട്ടില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം മെയ് മാസത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിന് എത്തും. ജിയോ ഹോട്സ്റ്റാർ അല്ലെങ്കിൽ ആമസോൺ പ്രൈം വീഡിയോ ആയിരിക്കും സ്ട്രീമിങ് പ്ലാറ്റ്‌ഫം എന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിട്ടില്ലെന്നതും റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

മമ്മൂട്ടിയും ഗോകുല്‍ സുരേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് പടത്തിന്റെ നിർമാണ ചെലവ്.