വിഷുവിന് വിരുന്നൊരുക്കി ഒടിടി പ്ലാറ്റുഫോമുകൾ: പൈങ്കിളിയും, ഛാവയും, പ്രാവിൻകൂട് ഷാപ്പും ഏപ്രിൽ പതിനൊന്നിന്

','

' ); } ?>

 

വിഷു റിലീസിനായി ഒരുക്കിയിരിക്കുന്ന ത്രില്ലുർ , കോമഡി സിനിമകളൊക്കെ തന്നെ പ്രേക്ഷകരെ ആവേശത്തിൽ ആക്കുകയാണ്. മമ്മൂട്ടിയുടെ ബസൂക്ക, ബേസിൽ ജോസഫിന്റെ മരണമാസ് , നസ്ലൻ ഗഫൂറിന്റെ ആലപ്പുഴ ജിംഖാന, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് വരാനിരിക്കുന്നത്. ഒടിടിയിൽ ചിത്രങ്ങൾ കാത്തിരിക്കുന്ന പ്രേക്ഷകർക്കും അടിപൊളി വിരുന്നാണ് ഒടിടി പ്ലാറ്റുഫോമുകൾ ഒരുക്കിയിരിക്കുന്നത്.

സജിൻ ഗോപുവും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ പൈങ്കിളി ഏപ്രിൽ 11 മുതൽ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തിയത്.

ബോളിവുഡിൽ വിക്കി കൗശൽ നായകനായി ലക്ഷ്മൺ ഉത്തേക്കർ ഒരുക്കിയ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം ഛാവ ഏപ്രിൽ 11ന് നെറ്റ്ഫ്ലിക്സിൽ എത്തും. സാംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ 600 കോടിയോളം രൂപ സമ്പാദിച്ചു.

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ പ്രാവിൻകൂട് ഷാപ്പ് ഏപ്രിൽ 11ന് സോണി ലിവിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. കൗതുകവും ആകാംക്ഷയും നിറച്ച സിനിമ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയതെന്ന് ശ്രദ്ധിക്കപ്പെടുന്നു.

അർജുൻ അശോകൻ, മഹിമ നമ്പ്യാർ എന്നിവർ അഭിനയിച്ച അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് ചിത്രം ഉടൻ തന്നെ ജിയോ സിനേമയിലൂടെയും ഒടിടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.