ഓസ്‌ക്കാര്‍ ജേതാവായ ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം 91ാം വയസ്സിലാണ് മരണം. 1965ല്‍ പുറത്തിറങ്ങിയ ‘ദി സൗണ്ട് ഓഫ് മ്യൂസിക്ക്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
1958ല്‍ പുറത്തിറങ്ങിയ ‘സ്റ്റേജ് സ്ട്രക്ക്’ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്ക് എത്തി. ദി സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പുറമെ ‘ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ്’, ‘ദി ലാസ്റ്റ് സ്റ്റേഷന്‍’ തുടങ്ങിയ സിനിമകളിലൂടെ ഹോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ‘ദി ലാസ്റ്റ് ഫുള്‍ മെഷര്‍’ ആണ് അവസാന ചിത്രം.