ഒന്‍പത് വിഭാഗങ്ങളില്‍ ഓസ്‌കര്‍ അവാര്‍ഡിനു പരിഗണിക്കുന്ന ചിത്രങ്ങളുടെ ചുരുക്കപ്പട്ടിക സംഘാടകരായ അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ് പുറത്തുവിട്ടു. ഇതാദ്യമായാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന ചിത്രങ്ങളുടെ ലഘുപട്ടിക പുറത്തു വിടുന്നത്. ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ‘ത്രീ ഐഡന്റിക്കല്‍ സ്‌ട്രേഞ്ചേഴ്‌സ്’, ‘ആര്‍ജിബി’എന്നിവയടക്കം 15 ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി ഒന്‍പത് ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ‘പാം ദ്യോര്‍’ നേടിയ ജാപ്പനീസ് ചിത്രം ‘ഷോപ്പ് ലിഫ്‌റ്റേഴ്‌സ്’, വെനീസ് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ മെക്‌സിക്കന്‍ ചിത്രം ‘റോമ’, കാനില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത പോളിഷ് ചിത്രം ‘കോള്‍ഡ് വാര്‍ ‘ എന്നിവ പുരസ്‌കാര സാധ്യതകളില്‍ മുന്നിലാണ്.