വാഷിംഗ്ടണ്‍ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മ യായ ഡിസി എസ് എ എഫ് എഫ്(DCSAFF) സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം ആയി ‘ഒരു നക്ഷത്രമുള്ള ആകാശം’ തിരഞ്ഞെടുക്കപ്പട്ടു.സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായ് 60 ഓളം സിനിമകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരമാണ് മലയാള ചിത്രത്തിന് ലഭിച്ചത്.
നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് ചിത്രത്തിന്റെ സംവിധായകര്‍.മലബാര്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ എം വി കെ പ്രദീപ് ആണ് ചിത്രം നിര്‍മ്മിച്ചത്.തിരക്കഥ സുനീഷ് ബാബു, ചായാഗ്രഹണം സജിത് പുരുഷന്.
വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും യുവതിയായ ഒരു അധ്യാപികയും അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സര്‍ക്കാര്‍ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം.
അപര്‍ണ ഗോപിനാഥ് , ഗണേഷ് കുമാര്‍, സംവിധായകന് ലാല്‍ജോസ് സന്തോഷ് കീഴാറ്റൂര്‍ ജാഫര്‍ ഇടുക്കി, ഉണ്ണിരാജ, അനില്‍ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോന്, ടിനു തോമസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.