‘ഒഴിമുറി’,’തലപ്പാവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഒരു കുപ്രസിദ്ധ പയ്യന്’ കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്.
അനു സിത്താര,നിമിഷ സജയന് എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജീവന് ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബര്‍ 9 ന് ഒരു കുപ്രസിദ്ധ പയ്യന് തിയേറ്ററുകളിലെത്തും.