സ്‌ക്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകളുമായി ‘ഓര്‍മ്മയില്‍ ഒരു ശിശിരം’, ട്രെയിലര്‍ കാണാം..

','

' ); } ?>

ദീപക് പറമ്പോല്‍ നായകനാകനായെത്തുന്ന പുതിയ ചിത്രം ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യന്‍ ആണ്. അനശ്വര പൊന്നമ്പത്ത് ആണ് നായികയായെത്തുന്നത്. ബേസില്‍ ജോസഫ്‌, അലന്‍സിയര്‍, അശോകന്‍, പാര്‍വതി, നീന കുറുപ്പ്, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ രചന വിഷ്ണു രാജാണ്. രഞ്ജിന്‍ രാജാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം മേയില്‍ പ്രദര്‍ശനത്തിനെത്തും.