പണ്ട് അവസരങ്ങൾ ലഭിച്ചിരുന്നതിന്റെ ഒരംശം പോലും അവസരങ്ങൾ ഇപ്പോൾ തേടി വരുന്നില്ല, ആർട്ടിസ്റ്റുകളാണെന്ന് പറഞ് അത്ഭുതത്തോടെ നോക്കുന്ന ഞങ്ങളും സാദാരണ മനുഷ്യരാണ്; പ്രജുഷ

','

' ); } ?>

പണ്ട് അവസരങ്ങൾ ലഭിച്ചിരുന്നതിന്റെ ഒരംശം പോലും അവസരങ്ങൾ തന്നെ തേടി വരുന്നില്ലെന്ന് തുറന്നു പറഞ് നടിയും നർത്തകിയുമായ പ്രജുഷ. ഒരുപാട് അവസരങ്ങളുള്ള നടിയായിരുന്നു താനെന്നും രാത്രിയും പകലും ഒരു പോലെ വർക്ക് ചെയ്തിരുന്നു വെന്നും എന്നാൽ ഇന്ന് അന്ന് ലഭിച്ചതിന്റെ ഓരംശം പോലും തന്നെ തേടി വരുന്നില്ലെന്നും പ്രജുഷ പറഞ്ഞു. ആർട്ടിസ്റ്റുകളാണെന്ന് പറഞ് അത്ഭുതത്തോടെ നോക്കുന്ന നമ്മളും സാദാരണ മനുഷ്യനാണെന്നും ഞങ്ങൾക്കും വിഷമങ്ങൾ ഉണ്ടെന്നും പ്രജുഷ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രജുഷയുടെ പ്രതികരണം.

“എന്തുകൊണ്ടാണ് ഇപ്പോൾ അവസരങ്ങൾ എന്നെ തേടി വരാത്തതെന്ന് ഇപ്പോഴും ആലോചിക്കും, പക്ഷെ അതിന്റെ കാരണം എനിക്കിപ്പോഴും അറിയില്ല. ഒരുകാലത്ത് ഞാൻ ഒരുപാട് തിരക്കുള്ള ആർട്ടിസ്റ് ആയിരുന്നു. ഒരേ ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും മാറി മാറി വർക്ക് ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. സൂര്യ ടീവിയിലെ ‘പൂക്കളം’ എന്ന പരമ്പരയിലെ നായിക ഞാനായിരുന്നു. അതേ സമയത്ത് തെങ്കാശിയിൽ വസന്ത ടീവിയിലെ അമ്മൻ എന്ന പരമ്പരയിലെ നായികയും ഞാനായിരുന്നു. അത് കൊണ്ട് ഇവിടെ ഞാൻ ഡേറ്റ് കൊടുത്തിട്ട് അച്ഛനും അമ്മയും പകല് കിടന്നുറങ്ങീട്ട് രാത്രി അച്ഛനും അമ്മയും ഡ്രൈവ് ചെയ്തിട്ട് വെളുപ്പിന് അവിടെ കൊണ്ടെത്തിക്കും. അവിടെ ഷൂട്ട് കഴിഞ്ഞിട്ട് തിരിച്ചു ഇവിടെ വന്നിട്ട് അഭിനയിക്കും അങ്ങനെ ഷിഫ്റ്റ് അടിച്ച് വർക്ക് ചെയ്തുകൊണ്ടിരുന്ന, നിക്കാനും ഇരിക്കാനും സമയമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. അന്നൊന്നും അതൊന്നും ഒരു ബാധ്യത ആയിട്ട് പോലും തോന്നിയിട്ടില്ല. കാരണം അതൊക്കെ ഞാൻ ഇഷ്ടപ്പെട്ട് സന്തോഷത്തോടെ ചെയ്തിരുന്നതാണ്. ആ സമയമൊക്കെ കഴിഞ്ഞു പോയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കാൻ കഴിയില്ലെന്നും തോന്നിയിട്ടുണ്ട്. അതൊക്കെ ആലോചിക്കുമ്പോൾ ഒന്നും ശ്വാശതമല്ല എന്ന് തോന്നും. പിന്നെ ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റമായാണ് ഞാൻ കാണുന്നത്. അന്നൊക്കെ അഭിനയിക്കാൻ ഇൻഡസ്ട്രിയിൽ വളരെ കുറച്ചു ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏത് ക്യാരക്റ്ററിനു ആര് വേണമെന്നൊക്കെ ഫിക്സഡ് ആയ പോലെ. പിന്നീട് ആയപ്പോഴേക്കും നായികയ്ക്കും നായകനും മാത്രമേ ചേഞ്ച് ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാ ക്യാരക്റ്ററിനും അതേ ആളുകൾ തന്നെ ആയിരുന്നു. ഇന്ന് അങ്ങനെ അല്ല ജനിക്കുന്ന കുഞ് മുതൽ എൺപതു വയസ്സ് വരെയുള്ള റോളുകൾക്ക് പുതിയ ആളുകളെ ആണ് ചൂസ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ പഴയ ആളുകൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. അത് ഒരു പരിധി വരെ ചില ആർട്ടിസ്റ്റുകളെ ബാധിച്ചിട്ടുണ്ട്. എന്നെ പ്പോലെ ഉള്ള ആളുകളെ ബാധിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് . എന്നെ സംബന്ധിച്ച് അന്ന് അവസരങ്ങൾ ലഭിച്ചിരുന്നതിന്റെ ഒരംശം പോലും ഇന്ന്  എന്നെ തേടി വരുന്നില്ല. പ്രജുഷ പറഞ്ഞു.

ഇന്ന കഥാപാത്രങ്ങൾ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ എന്ന് പറഞ് ഞാൻ വാശി പിടിച്ചിട്ടില്ല. എന്നെ തേടി വരുന്ന ഏത് കഥാപാത്രവും ഞാൻ ചെയ്യുമായിരുന്നു. അതിപ്പോൾ ഒറ്റ ദിവസത്തെ വർക്ക് ആണെങ്കിൽ പോലും. പക്ഷെ അങ്ങനെ അഭിനയിച്ചത് എനിക്ക് തന്നെ തിരിച്ചടി ആയിട്ടുണ്ട്. ആളുകൾക്ക് ഫോട്ടോ കാണിക്കുമ്പോൾ ഈ കുട്ടിയെ വെച്ച് മുഴുനീള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമോ വെറുതെ വന്ന മുഖം കാണിച്ചു പോകുന്ന കുട്ടി അല്ലെ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ ചെയ്യാൻ വെച്ചിരുന്ന കഥാപാത്രങ്ങൾ എന്നെ ഒഴിവാക്കി പുതിയ ആളുകൾക്ക് കൊടുത്ത കഥയും ഉണ്ട്. ആർട്ടിസ്റ്റുകളാണെന്ന് പറഞ് അത്ഭുതത്തോടെ നോക്കുന്ന നമ്മളും സാദാരണ മനുഷ്യരാണ്. എല്ലാവരും ജോലി ചെയ്യുന്ന പോലെ ഞങ്ങളും ഒരു ജോലിക്ക് പോകുന്നു, മുഖത്തു ചായം തേക്കുന്നു, ചിരിപ്പിക്കാൻ പറയുമ്പോൾ ചിരിപ്പിക്കുന്നു, കരയിക്കാൻ പറഞ്ഞാൽ കരയിപ്പിക്കുന്നു. എങ്ങനെയാണ് പ്രേക്ഷകരെ കയ്യിലെടുക്കേണ്ടതെന്ന് ഡയറക്ടർ പറയുമ്പോൾ നമ്മൾ അത് പോലെ ചെയ്യുന്നു. പക്ഷെ ഞങ്ങടെ ഉള്ളിലും ഒരുപാട് സങ്കടങ്ങളും വിഷമങ്ങളും ഒകെ ഉണ്ട്. പ്രജുഷ കൂട്ടിച്ചേർത്തു.”

ഒരു കാലത്ത് മലയാളം തമിഴ് പരമ്പരകളിൽ തിളങ്ങി നിന്ന അഭിനയത്രിയും, നർത്തകിയും പാട്ടുകാരിയുമാണ് പ്രജുഷ. സൂര്യ ടീവിയിലെ പൂക്കാലം, വസന്ത ടീവിയിലെ അമ്മൻ എന്നെ സീരിയലുകളിലെ നായികയുമായിരുന്നു പ്രജുഷ. കൂടാതെ മലയാളം സ്കിറ്റുകളിലെ നിറ സാന്നിധ്യവും. കോമഡി സ്റ്റാർസിലെ ഏറ്റവും ആരാധകരുള്ള താരമായിരുന്നു പ്രജുഷ. ഒരുപാട് ആർട്ടിസ്റ്റുകൾ ഇതുപോലെ ഉള്ള അവസരങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷെ പലരും അത് തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ അങ്ങനെ ഉള്ള ഒരു തുറന്നു പറച്ചിലാണ് പ്രജുഷ ഇപ്പോൾ നടത്തിയിരിക്കുന്നത്.