“അദ്ദേഹത്തെ പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളു”; സൗബിൻ ഷാഹിറിനെ പ്രശംസിച്ച് പൂജ ഹെഗ്‌ഡെ

','

' ); } ?>

രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം “കൂലി”യിലെ സൗബിൻ ഷാഹിറിന്റെ ഡാൻസ് പെർഫോമൻസിനെ പ്രശംസിച്ച് നടി പൂജ ഹെഗ്‌ഡെ. ഗാനത്തിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്നും മറ്റാർക്കുമില്ലാത്ത ഒരു സ്റ്റൈലാണ് സൗബിന്റേതെന്നും പൂജ പറഞ്ഞു. ബുധനാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ​ഗാനത്തിന്റെ പിന്നണി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലാണ് പൂജ ഹെ​ഗ്ഡേ സൗബിൻ ഷാഹിറിനെ അഭിനന്ദിച്ചത്.

‘ഏറെ വ്യത്യസ്തമായ ഡാന്‍സിങ് രീതിയാണ് സൗബിന്റേത്. വേറിട്ട ശൈലി. അദ്ദേഹത്തെ പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളു. വളരെ സ്വീറ്റാണ് സൗബിന്‍. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്,’ പൂജ പറഞ്ഞു.

നൃത്തസംവിധായകനായ സാൻഡിയും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ മോണിക്ക എന്ന ഗാനത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ സൗബിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ചില സിനിമാപ്പാട്ടുകളില്‍ സൗബിന്‍ നേരത്തെ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പക്കാ ഡാന്‍സ് നമ്പര്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിജയ് യുടെയും, സൂര്യയുടെയും കൂടെ കട്ടക്ക് പിടിച്ചു നിന്ന പൂജയ്ക്ക് സൗബിന്റെ മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു എന്നാണ് ആരാധകർ പറയുന്നത്.