അതിജീവനം: ഓണ്‍ലൈന്‍ പഠന സഹായവുമായി താരങ്ങള്‍

','

' ); } ?>

‘അതിജീവനം എംപീസ് എ്ഡ്യു കെയര്‍’ എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കുന്നതിലാണ് താരങ്ങളും പങ്കാളികളാകുന്നത്. പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് മലയാളത്തിന്റെ പ്രിയ നടന്‍ ടൊവീനോ തോമസ് അറിയിച്ചിട്ടുണ്ടെന്ന് ടി.എന്‍ പ്രതാപന്‍ എം.പിയാണ് അറിയിച്ചത്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍ പങ്കാളിയായതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാതലത്തില്‍ ജനപ്രതിനിധികള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.