‘വണ്‍’ ഒഫീഷ്യല്‍ പോസ്റ്റര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്ണി’ന്റെ പുതിയ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്.സഞ്ജയ് – ബോബി ടീമാണ് വണ്ണിന് തിരക്കഥ രചിക്കുന്നത്.ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തിന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.