‘റൈറ്റ് ടു റീകാള്‍’ അനുയോജ്യമായ പ്രസ്താവന; ‘വണ്‍’ സിനിമയെ പ്രശംസിച്ച് ജീത്തു ജോസഫ്

','

' ); } ?>

മമ്മൂട്ടി ചിത്രം വണ്‍ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. വോട്ടിംഗ് ഒരു കരാറല്ല. നിങ്ങള്‍ നല്‍കുന്ന ഒരു അസൈന്‍മെന്റാണ്. ജനങ്ങള്‍ നിയോഗിച്ചവരെ തിരിച്ചുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വണ്‍ സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീകാള്‍ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

മെഗസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി എത്തുന്ന വണ്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത് . സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത് .

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത് .ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

മമ്മൂട്ടിയ്ക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത് , ജോജു ജോര്‍ജ്, മുരളി ഗോപി, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍,മാത്യൂസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അതെ സമയം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രം പിണറായി വിജയനെ കേന്ദ്രകഥാപാത്രമാക്കിയതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്നത് പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമാണെന്ന തരത്തില്‍ പ്രഖ്യാപനഘട്ടം മുതല്‍ ചര്‍ച്ചകളും വന്നിരുന്നു. വണ്‍ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രം പിണറായിയോ ഉമ്മന്‍ചാണ്ടിയോ അല്ല എന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുക്കളും വ്യക്തമാക്കിയത്.