വിദേശ നാട്ടില്‍ ഒന്നും ഈ ശ്രദ്ധ തെറ്റല്‍ പ്രശ്‌നം ഇല്ലേ

വാഹനം മോഡിഫൈ ചെയ്തതിന് അറസ്റ്റിലായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ വിഷയത്തില്‍ ചോദ്യങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു. അവതാരകന്‍ അഭിലാഷ് മോഹന്റെ ചാനല്‍ ചര്‍ച്ചയിലുന്നയിച്ച വാദങ്ങള്‍ക്ക് മറു ചോദ്യവുമായാണ് ഒമര്‍ ലുലു എത്തിയിട്ടുള്ളത്. കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റല്‍ സ്‌ട്രെങ്ങത് പരിശോധിക്കണമെന്ന് പറയുമ്പോള്‍ നാല്‍പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ ‘ചോരപുഴ ഒഴുക്കുലും ഹര്‍ത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങള്‍’കാണിക്കുന്നവരുടെ മെന്റല്‍ സ്രട്രെങ്ങത് എന്താ അഭിലാഷ് അളക്കാന്‍ പോവാതെയിരുന്നതെന്ന് ഒമര്‍ ചോദിക്കുന്നു. മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടില്‍ ഒന്നും ഈ ശ്രദ്ധ തെറ്റല്‍ പ്രശ്‌നം ഇല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഇനി ഹൈബീം ഹൈലൈറ്റ് ഹലൊജനുകള്‍ഡ നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയില്‍ ഒക്കെ യൂസ് ചെയ്യാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു. ഇ ബുള്‍ ജെറ്റിനെ ന്യായീകരിക്കുന്ന പോസ്റ്റ് അല്ല ഇതെന്ന ആമുഖത്തോടെയാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ.

EBull ചെയ്‌തത് ന്യായീകരിക്കുന്ന പോസ്റ്റ്‌ അല്ല ഇത്.
ഇന്നലെ അഭിലാഷിന്റെ ടീ വി ഷോ കണ്ടു എനിക്ക് ഉള്ള മറുപടികൾ

1)കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റൽ സ്ട്രെങ്ങത് പരിശോധിക്കണം ?. നാല്പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ “ചോരപുഴ ഒഴുക്കുലും ഹർത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങൾ”കാണിക്കുന്നവരുടെ മെന്റൽ സ്രട്രെങ്ങത് എന്താ അഭിലാഷ് അളക്കാൻ പോവാതെയിരുന്നത്.
2)Drive ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ?. മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടിൽ ഒന്നും ഈ ശ്രദ്ധ തെറ്റൽ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടിൽ എടുത്താൽ വഴിയിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രീയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ flex board കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.
3) ഇനി ഹൈബീം Halogen lights നമ്മൾ വണ്ടിയിൽ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയിൽ ഒക്കെ യൂസ് ചെയ്യാൻ വേണ്ടിയാണ്.