റോഷനിക്ക് പ്രതിഫലം തിരിച്ചു നല്‍കി മനുഷ്യത്വം കാണിക്കുമോ?

നടി പാര്‍വതിയോട് മനുഷ്യത്വത്തെ കുറിച്ച് ചോദ്യവുമായി സംവിധായകന്‍ ഒമര്‍ ലുലു. മൈ സ്‌റ്റോറിയിലൂടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷിനിയുടെ മുഖമാണ് പാര്‍വതി മനുഷ്യത്വമെന്ന് പറയുമ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് അദ്ദേഹം പറയുന്നു. 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്ന സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

റോഷനി മൈ സ്‌റ്റോറി എന്ന സിനിമയുടെ പ്രചരണത്തിന് ഒന്നും ചെയ്തില്ലെന്ന് ആരോപണവുമായി ചിത്രത്തിന്റെ റിലീസിന് ശേഷം രംഗത്ത് വന്നിരുന്നു. പാര്‍വതിയുടെ നിലപാടുകള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചിരുന്നു. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ചതും ശങ്കര്‍ രാമകൃഷ്ണന്‍ രചിച്ചതുമായ 2018 ലെ ഇന്ത്യന്‍ മലയാള ഭാഷാ റൊമാന്‍സ് ചിത്രമാണ് മൈ സ്‌റ്റോറി. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്തു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇത് ജൂലൈ 6 2018 ന് പുറത്തിറങ്ങി. ഒമര്‍ ലുലുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്‌റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്‍പ്പം മനുഷ്യത്വം ആവാല്ലോ’.

https://www.facebook.com/omarlulu/posts/1269373826792705