മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് ട്രെയ്‌ലര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.
നേരത്തെ ട്രെയ്‌ലര്‍ ലീക്കായി പുറത്തുവന്നിരുന്നു. കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുമ്പെയാണ് ലീക്കായി പുറത്തുവന്നത്.
ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയ്‌ലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയ്‌ലറില്‍ എത്തുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയ്‌ലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫി.
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയര്‍ നായികയാകുമ്പോള്‍ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബര്‍ 14 ന് തിയറ്ററുകളിലെത്തും
ഇരുട്ടിന്റെ രാജാവ് ഒടിയന്‍ ഒടി തുടങ്ങി…… പുതിയ ട്രെയ്‌ലര്‍ കാണാം
','' );
}
?>