ശിവ ശക്തിയായി തമന്ന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2022 ല്‍ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയില്‍വേ സ്റ്റേഷന്‍ ബ്രഹ്‌മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയില്‍ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്നീഷ്യന്‍സ് കൊണ്ടും സമ്പന്നമാവുകയാണ്.

ഈ മഹാശിവരാത്രി നാളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ശിവ ശക്തിയായി തമന്നയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഈ കഥാപാത്രത്തിനായി തമന്ന കംപ്ലീറ്റ് മേക്കോവര്‍ നടത്തിയതായി കാണാം. ഒരു കയ്യില്‍ ഒരു മാന്ത്രിക വടിയും മറു കയ്യില്‍ ധമരുവും പിടിച്ചുകൊണ്ട് ശിവ ശക്തിയായി തന്നെയാണ് തമന്നയെ കാണാന്‍ സാധിക്കുന്നത്.

കണ്ണുകള്‍ അടച്ച് ശിവ ശക്തി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി കാണാം. ശിവ രാത്രി ദിനത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ഒരുക്കിയിരിക്കുന്നത്. ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷന്‍സിന്റെയും സമ്പത് നന്ദി ടീം വര്‍ക്‌സിന്റെ ബാനറില്‍ ഡി മധു, സമ്പത് നന്ദി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു.

കാശിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ദുഷ്ട ശക്തികളില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമ സംസാരിക്കുന്നത്.ഹെബാ പട്ടെലും വശിഷ്ട എന്‍ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ വിഎഫ്എക്സ് പ്രധാനമായി മാറും. മികച്ച ടെക്നീഷ്യന്‍സ് ഉള്‍പ്പെടെ ഒഡെല 2ല്‍ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഢി, ഭുപാല്‍, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങള്‍.ക്യാമറ – സൗന്ദര്‍ രാജന്‍ എസ്, മ്യുസിക്ക് – അജനീഷ് ലോക്‌നാഥ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് നായര്‍ , പി ആര്‍ ഒ – ശബരി