പീഡനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടനെ പിന്തുണച്ചതിനെതിരെ സംവിധായകന് ഒമര്‍ലുലു. വേടന് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികള്‍’ ആണെന്ന് ഒമര്‍ ലുലു പറയുന്നു. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ് കൂട്ടുകയും ഇഷ്ടക്കാര്‍ പീഢന വിഷയത്തില്‍ ഉള്‍പ്പെടുമ്പോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം? ദിലീപ് വിഷയത്തില്‍ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവര്‍, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവര്‍ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവരെന്നും ഒമര്‍ ലുലു പറയുന്നു. ”സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു മീ ടു ആരോപണത്തില്‍ വേടന്റെ പ്രതികരണം. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.
ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍
പീഡനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടന് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികള്‍.’
പുരോഗമന കോമാളികള്‍ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാന്‍. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ് കൂട്ടുകയും ഇഷ്ടക്കാര്‍ പീഡന വിഷയത്തില്‍ ഉള്‍പ്പെടുമ്പോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം? ദിലീപ് വിഷയത്തില്‍ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവര്‍, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവര്‍ തന്നെയാണ്, മറ്റൊരു പീഡനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവര്‍!
അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇരയ്ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടന് കളിപ്പിക്കുന്നത് നിര്‍ത്താന്‍ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/omarlulu/posts/336839621131831