‘എന്‍ റ്റി ആര്‍ കഥാനായകുടു’ ട്രെയ്‌ലര്‍ കാണാം…

','

' ); } ?>

കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രിയും പ്രശസ്ത നടനും കലാകാരനുമായ എന്‍ റ്റി ആറിന്റെ ജീവിതകഥ പറയുന്ന എന്‍ റ്റി ആര്‍ കഥാനായകുടു എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. എന്‍ റ്റി ആറിന്റെ അഭിനയ ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഫ്‌ളാഷ് ബാക്കുകളായാണ് ട്രെയ്‌ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ റ്റി ആറിന്റെ ആറാമത്തെ മകനും രാഷ്ട്രീയപ്പ്രവര്‍ത്തകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍ റ്റി ആറിന്റ വേഷം അവതരിപ്പിക്കുന്നത്.

റാണ ഡഗ്ഗുപതി, വിദ്യാ ബാലന്‍, സച്ചിന്‍ ഖേദ്കാര്‍, ഹിമാന്‍ഷി ചൗദരി എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളി നടിയായ മഞ്ജിമ മോഹനും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ക്രിഷ് ജരലാര്‍മുഡി സംവിധാനം ചെയ്യുന്ന ചിത്രം നന്ദമൂരി ബാലകൃഷ്ണ, സായ് കൊരാപതി, വിഷ്ണു ഇന്ദൂരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. എന്‍ ബി കെ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ട്രെയ്‌ലര്‍ കാണാം…