‘കെജിഎഫിനൊപ്പം ഇറക്കണോ? റിസ്‍ക് അല്ലേ? …ചേട്ടായി

','

' ); } ?>

തിയറ്ററുകളില്‍ മലയാള സിനിമകള്‍ ഇല്ലാത്ത ഒരു വിഷു കാലമാണ് കഴിഞ്ഞു പോയത്. വന്‍ കാന്‍വാസില്‍ ഒരുങ്ങിയ മറുഭാഷാ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രാജമൗലിയുടെ ആര്‍ആര്‍ആറിനു പിന്നാലെ വിജയ് നായകനായ ബീസ്റ്റ്,യഷ് നായകനായ കെജിഎഫ് 2 എന്നീ ചിത്രങ്ങളാണ് അടുത്തിടെ റിലീസായത്.അതേസമയം മലയാളം റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഈ വാരം എത്തിത്തുടങ്ങുകയുമാണ്. രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് ആണ് അതിലൊന്ന്. കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

celluloid live

നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന, സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ നിരവധി പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിഷാരടി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഫേസ്ബുക്കില്‍ അത്തരത്തില്‍ ഒരു പോസ്റ്റിനു താഴെയാണ് ആരാധകന്‍ ചോദ്യവുമായി എത്തിയത്. കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകള്‍ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി, എന്നായിരുന്നു ചോദ്യം. ഫോട്ടോകള്‍ക്ക് ഇടുന്ന പഞ്ച് ക്യാപ്ഷനുകള്‍ പോലെ തന്നെയായിരുന്നു പിഷാരടിയുടെ പ്രതികരണം. ആര്‍ക്ക്; റോക്കി ഭായിക്കോ?, പിഷാരടി കുറിച്ചു. 1700ല്‍ ഏറെ ലൈക്കുകളാണ് ഈ പ്രതികരണത്തിന് ലഭിച്ചിരിക്കുന്നത്. ഈ ചോദ്യവും ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വയറലാകുന്നത്.

രമേശ് പിഷാരടിക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളത്താണ് പൂര്‍ണ്ണമായും ചിത്രീകരിച്ചത്. പുതിയ നിര്‍മ്മാണ കമ്പനിയായ റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതം കെ ആര്‍ രാഹുല്‍.