എത്ര വലിയ നടനാണെങ്കിലും സ്പോട്ട് ഇംപ്രവൈസേഷനുകളെ പ്രോത്സാഹിപ്പിക്കരുത്; ലാൽ

','

' ); } ?>

സ്പോട്ടിൽ നടത്തുന്ന ഇംപ്രവൈസേഷനുകളെ പ്രോത്സാഹിപ്പിക്കരുതെന്നും, ഇത് അതേ സീനിലുള്ള മറ്റുതാരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ലാൽ. കൂടാതെ ഇത്തരം കാര്യങ്ങളിൽ ഡയറക്ടര്‍ക്ക് കൃത്യമായ ധാരണ വേണമെന്നും ലാൽ കൂട്ടിച്ചേർത്തു. ക്രൈം ഫയൽ സീസൺ 2 സീരിസിന്റെ ഭാഗമായി സൈന സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ.

“അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന കാര്യം, അദ്ദേഹം ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗുകള്‍ പറയും. പക്ഷെ അത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല. അങ്ങനെ ചെയ്യാൻ പാടില്ല, ചെയ്യുകയാണെകിൽ ഡയറക്ടർ നിർബന്ധമായി പറയണം, ഒന്നുകിൽ പറഞ്ഞിട്ട് ചെയ്യണമെന്ന് പറയണം, അല്ലെങ്കിൽ നന്നായിട്ടുണ്ട് എന്ന് പറയാം, അത് അല്ലെങ്കിൽ അത് വേണ്ട എന്നും പറയാം. അല്ലാതെ അത് കഴിവായും മിടുക്കായും എടുക്കുന്നത് ഒട്ടും നല്ല കാര്യമല്ല. എത്ര വലിയ നടൻ ആയാലും ആ സീനിനെ ബാധിക്കും എന്നതിനേക്കാൾ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. അയാൾ പറഞ്ഞ് അവസാനിപ്പിക്കുന്നിടത്താണ് മറ്റൊരാൾ പറയേണ്ടത് , അപ്പോൾ അത് കണക്ട് ചെയ്ത് പറയുന്ന ആൾക്ക് ബുദ്ധിമുട്ട് വരും. നമ്മളുടെ പറഞ്ഞൊപ്പിക്കൽ കൊണ്ട് വീക്ക് ആകുന്നത് ആ നടനാണ്. ഒരു നടൻ ജയിക്കുമ്പോൾ മറ്റൊരാൾ പരാജയപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വരുന്ന നൈസര്‍ഗികമായ സംഗതികളെ പ്രോത്സാഹിപ്പിക്കരുത്.’ ലാൽ പറഞ്ഞു.

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം സീസൺ റിലീസിന് തയ്യാറെടുക്കുകയാണ്. സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാ​ഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്.