‘കള്ളന്‍ 50 കോടി അടിച്ചേ…

','

' ); } ?>

കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍ ഇടം നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രേക്ഷകര്‍ സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നടന്‍ നന്ദി അറിയിച്ചു.

‘ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്‌നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാന്‍. ന്നാ താന്‍ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി’, എന്നാണ് കുഞ്ചാക്കോ ബോബന്‍ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. പോസ്റ്റര്‍ വാചകത്തിലെ വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഓഗസ്റ്റ് 11നാണ് ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളില്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവര്‍ന്നിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ ആണ് ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.