നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍എന്‍ പിള്ളയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ ജന്‍മദിനത്തിലാണ് രാജീവ് രവി പുതിയ ചിത്രം നിവിന്‍ പോളിയെ നായകനാക്കി പ്രഖ്യാപിച്ചത്.
എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം പുതിയ അറിയിപ്പുകളൊന്നും എത്തിയിരുന്നില്ല. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ ഉടന്‍ തുടങ്ങാന്‍ പദ്ധതിയില്ലെന്നും അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി.എന്‍എന്‍ പിള്ള ബയോപിക്കിനു മുന്‍പായി മറ്റൊരു ചിത്രത്തില്‍ താന്‍ നായകനായേക്കുമെന്നാണ് നിവിന്‍ പോളി അറിയിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഡീഗോ ഗാര്‍സിയ, ജോമോന്‍ ടി ജോണിന്റെ കൈരളി തുടങ്ങിയവയാണ് നിവിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.
എന്‍എന്‍ പിള്ള ബയോപിക്ക് നിര്‍മ്മിക്കുന്നത് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് .ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരമാണ് നിര്‍വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.