ഞാന്‍ പ്രകാശനിലെ ആദ്യ ഗാനം പുറത്തിറങ്ങി

','

' ); } ?>

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം ഞാന്‍ പ്രകാശനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ ഒമാല്‍ത്താമര ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി യദു.എസ് മാരാരും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനാറ് വര്‍ഷത്തിനു ശേഷം ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. പ്രകാശന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.