നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രം നിഴല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തിരുന്നു.എന്നാല്‍ കൊവിഡിന്റെ രണ്ടൊ തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് തീയറ്റര്‍ പൂട്ടിയ സാഹചര്യത്തിലാണ് ചിത്രം ഒടിടി റലീസിനെത്തിയിരിക്കുന്നത്.
രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും ലഭിച്ച എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നിഴല്‍. ത്രില്ലര്‍ പശ്ചാത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ നായാട്ട് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു.കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്.
പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.ചിത്രം തീയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിക്ക് നല്‍കിയിരിക്കുന്നത്.തീയറ്ററില്‍ തന്നെ മികച്ച നീരുപക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്.